പ​ഴ​യ​ങ്ങാ​ടി: പ​ഴ​യ​ങ്ങാ​ടി-​പാ​പ്പി​നി​ശേ​രി കെ​എ​സ്ടി​പി റോ​ഡി​ലെ താ​വം മേ​ൽ​പ്പാ​ല​ത്തി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. മേ​ൽ​പ്പാ​ല​ത്തി​ന്‍റെ പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തും താ​വം ഭാ​ഗ​ത്തു​മാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. ടാ​റിം​ഗ് ഇ​ള​കി മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റി​ന്‍റെ മേ​ൽ ഭാ​ഗ​വും ത​ക​ർ​ന്ന് ക​ന്പി​ക​ൾ പു​റ​ത്ത് കാ​ണാ​വു​ന്ന ത​ര​ത്തി​ലു​ള്ള ആ​ഴ​മു​ള്ള കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​ത് പ​തി​വാ​ണ്. പാ​ല​ത്തി​ൽ നേ​ര​ത്തെ അ​ട​ച്ചി​രു​ന്ന കു​ഴി​ക​ൾ പ​ല​തും വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. പാ​ല​ത്തി​ന് മു​ക​ളി​ലെ സോ​ളാ​ർ വി​ള​ക്കു​ക​ൾ ക​ത്താ​ത് രാ​ത്രി​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

പി​ലാ​ത്ത​റ -പ​ഴ​യ​ങ്ങാ​ടി-​പാ​പ്പി​നി​ശേ​രി​കെ എ​സ് ടി ​പി റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം മി​നു​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കാ​യി പ​ത്തു​മാ​സം മു​ന്പ് 15 കോ​ടി അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഫ​ണ്ട് ല​ഭ്യ​മാ​ക്കി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല.