മുച്ചക്ര വാഹനം വിതരണം ചെയ്തു
1564704
Wednesday, June 4, 2025 2:10 AM IST
ശ്രീകണ്ഠപുരം: നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണോദ്ഘാടനം നടന്നു.
നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. ഏഴുലക്ഷം രൂപയാണു പദ്ധതി വിഹിതം.
ആറു ഗുണഭോക്താക്കളെയാണു തെരഞ്ഞെടുത്തത്. വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. ജോസഫ് കൊന്നയ്ക്കൽ, ജോസഫിന, വി.പി. നസീമ, കൗൺസിലർമാരായ ബാബുമാണി പെരുകിലാ മലയിൽ, നിഷിദറഹ്മാൻ, ഷംന ജയരാജ്, കെ.സി. അജിത, സിഡബ്ള്യുഎഫ്എം വി. സ്നേഹ, ഐസിഡിഎസ് സൂപ്പർവൈസർ പുഷ്പജ തുടങ്ങിയവർ പങ്കെടുത്തു.