ക​ണ്ണൂ​ർ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തോ​ടൊ​പ്പം സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ക്ഷേ​മ​വും ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് പ്ര​ശ​സ്ത പ​രി​സ്ഥി​തി ശാ​സ്ത്ര​ഞ്ജ​ൻ ഡോ. ​മാ​ധ​വ് ഗാ​ഡ്ഗി​ൽ. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രി​സ്ഥി​തി പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന പ​രി​സ്ഥി​തി​ശാ​സ്ത്ര ദേ​ശീ​യ സെ​മി​നാ​ർ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​കൃ​തി​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ന്‍റെ ഭീ​ക​ര​മാ​യ ക​ട​ന്നു ക​യ​റ്റം നി‍​യ​ന്ത്രി​ക്ക​പ്പെ​ട​ണം. അ​ല്ലാ​ത്ത പ​ക്ഷം​പ്ര​ത്യാ​ഘാ​തം അ​തീ​വ ഭീ​ക​ര​മാ​യി​രി​ക്കും.

പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും നി​ല​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ൻ​ഡി​ക്കേ​റ്റം​ഗം കെ.​പി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ​ഠ​ന വ​കു​പ്പ് മേ​ധാ​വി കെ. ​മ​നോ​ജ്, ഡോ. ​ഖ​ലീ​ൽ ചൊ​വ്വ, ഡോ. ​കു​ര്യ​ൻ പു​ന്ന്യ​ൻ, പ്ര​ഫ. സ​ലോം, ഡോ. ​പ്ര​ദീ​പ​ൻ പെ​രി​യാ​ട്ട് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​വി​ധ സെ​ഷ​നു​ക​ളി​ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. ക്ഷ​ണി​ക്ക​പ്പെ​ട്ട ഗ​വ​ഷേ​ക​ർ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും. സെ​മി​നാ​ർ നാ​ളെ സ​മാ​പി​ക്കും.