സാംക്രമിക രോഗങ്ങളെ നേരിടാൻ നൂതന ചികിത്സാ പദ്ധതികൾക്ക് തുടക്കമിടണം: ഐഡികോൺ സമ്മേളനം
1564223
Monday, June 2, 2025 2:15 AM IST
കണ്ണൂർ: സൂക്ഷ്മാണുക്കളുടെ ജനിതക വ്യതിയാനം വരുത്തുന്ന പ്രവണതകൾ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ ഗവേഷണങ്ങളും പഠനങ്ങളും വഴി സാംക്രമിക രോഗങ്ങളെ നേരിടാൻ വൈദ്യസമൂഹം കരുത്താർജിക്കണമെന്നന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎ പി) ഇൻഫെക്ഷ്യസ് ഡിസീസ് ( ഐഡികോൺ) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.
ശക്തമായ ബോധവത്കരണം വഴി കേരളത്തിൽ ആന്റിബയോട്ടിക്കളുടെ ദുരുപയോഗം തടയാൻ സാധിക്കുന്നുണ്ടെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. ഐ. റിയാസ് അഭിപ്രായപ്പെട്ടു. സാംക്രമിക രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ശാസ്ത്രീയമായി ചികിത്സിക്കാനും ശിശുരോഗ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനായാണ് ഐഡികോൺ സമ്മേളനം സംഘടിപ്പിച്ചത് .
പ്രവീണ ഭാസ്കരൻ, ഡോ. കല്പന ജോർജ് , ഡോ. കെ.കെ.അബ്ദുൾ റൗഫ്, ഡോ. റെജിന ദിൽനാഥ്, ഡോ.കെ.കെ. ആദർശ്, പ്രഫ. ടി.എം. അനന്തകേശവൻ, ഡോ. ടി.പി. രാജേഷ്, ഡോ. കെ.വി. ഊർമ്മിള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ.അജിത് സുഭാഷ് അധ്യക്ഷത വഹിച്ചു. ഡോ.എം.കെ. നന്ദകുമാർ, ഡോ.കെ.സി. രാജീവൻ, ഡോ. ഒ. ജോസ്, ഡോ. എം.കെ. സന്തോഷ്, ഡോ പത്മനാഭ ഷേണായി പ്രസംഗിച്ചു.
ഡോ. നിഹാസ് നഹ, ഡോ.സുഷമ പ്രഭു, ഡോ.പ്രശാന്ത് പവിത്രൻ, ഡോ.സലാഹുദ്ദീൻ, ഡോ. ജയഗോപാല്‍, ഡോ.മാഹിൻ, ഡോ.ടി.വി. പത്മനാഭൻ, ഡോ.രഞ്ജിത്ത് കുമാർ, ഡോ.ജിജേഷ്, ഡോ. ആര്യാദേവി, ഡോ. മൃദുല ശങ്കർ, ഡോ.അരുൺ അഭിലാഷ്, ഡോ.സുൽഫിക്കർ അലി, ഡോ.അജിത് മേനോൻ, ഡോ.പ്രശാന്ത് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.