ചെ​മ്പ​ന്തൊ​ട്ടി: ന​ടു​വി​ൽ റോ​ഡി​ലെ കൊ​ക്കാ​യി​ലെ താ​ത്കാ​ലി​ക പാ​ലം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൈ​പ്പു​ക​ൾ നി​ര​ത്തി മ​ണ്ണി​ട്ട് നി​ർ​മി​ച്ച ബ​ദ​ൽ​പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റു​ന്നു കൊ​ടു​ത്തു. അ​തി​നി​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ചെ​ന്പ​ന്തൊ​ട്ടി​യി​ലെ പ​ള്ളം പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഒ​ലി​ച്ചുപോ​യ താ​ത്കാ​ലി​ക പാ​ലം ഉ​ട​ൻ ​പു​ന​ർ​നി​ർ​മി​ച്ച് തു​റ​ന്നു കൊ​ടു​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

40 കോ​ടി​യോ​ളം ചെ​ല​വി​ട്ട് വി​ക​സി​പ്പി​ക്കു​ന്ന ശ്രീ​ക​ണ്ഠ​പു​രം- ചെ​മ്പ​ൻ​തൊ​ട്ടി-ന​ടു​വി​ൽ റോ​ഡി​ലെ ര​ണ്ടു പാ​ല​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കൊ​ക്കാ​യി​പാ​ലം. കൊ​ക്കാ​യി​യി​ൽ കു​ടു​ത​ൽ പൈ​പ്പു​ക​ൾ നി​രത്തി ​വെ​ള്ള​ത്തിന്‍റെ ഒ​ഴു​ക്ക് സു​ഗമ​മാ​ക്കാ​ൻ പ​ണി​ത താത്കാ​ലി​ക പാ​ല​മാ​യ​തു​കൊ​ണ്ട് ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു പോ​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.