സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പ്
1563951
Sunday, June 1, 2025 2:06 AM IST
ഇരിട്ടി: സമൂഹ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിയുടെ പേരിൽ പുതിയ തട്ടിപ്പുമായി സൈബർ തട്ടിപ്പുകാർ.
പ്രധാനമന്ത്രിയുടെ ചിത്രവും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം താമരയിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അകൗണ്ടിലേക്ക് 5000 രൂപ ലഭിക്കുമെന്നും കാണിച്ചാണ് തട്ടിപ്പുകാർ രംഗത്തു വന്നിരിക്കുന്നത്. താമരയിൽ വിരൽ അമർത്തിയാൽ ഉടൻ തന്നെ നിങ്ങൾ 5000 രൂപ വിജയിച്ചതായി മെസേജ് വരും.
പിന്നീട് നിങ്ങളുടെ ഫോൺ നമ്പർ ആവശ്യപ്പെടും. ജനങ്ങളെ വിശ്വസത്തിൽ എടുക്കാൻ ആദ്യം നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒരു വൺ ടൈം പാസ്വേഡ് വരും.
പാസ്വേർഡ് അടിച്ച ഉടനെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകും. ഇത്തരത്തിൽ നിരവധിപേരുടെ പണം നഷ്ടമായതായി സൈബർ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുതലാണ് സോഷ്യൽമീഡിയയിൽ പരസ്യം പ്രത്യക്ഷപ്പെട്ടത്.
പിന്നീടത് സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ നിന്നും അപ്രത്യക്ഷമായി.
ഇത്തരത്തിൽ മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കാലമിന്റെയും പേരിൽ സ്കോളർഷിപ്പികൾ നൽകുന്നു എന്നപേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്.