ഇ​രി​ട്ടി: കു​ട​ക് ജി​ല്ല​യി​ലെ പൊ​ന്നം​പേ​ട്ട് താ​ലൂ​ക്കി​ലെ ഹ​ള്ളി​ഗ​ട്ട് സി​ഇ​ടി കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ ഒ​ന്നാം വ​ർ​ഷ എ​ഐ​എം​എ​ൽ വി​ദ്യാ​ർ​ഥി​നി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

റാ​യ്ച്ചൂ​ർ സ്വ​ദേ​ശി മ​ഹ​ന്ത​പ്പ​യു​ടെ ഏ​ക ‌മ​ക​ൾ ജ​സ്വി​നി (19) യാ​ണ് മ​രി​ച്ച​ത്. പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ പ​റ​യു​ന്നു.

മൂ​ന്ന് ദി​വ​സം മു​മ്പ് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​നി ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ എ​ത്തി സു​ഹൃ​ത്തു​ക്ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലി​ന് തി​രി​ച്ച് ഹോ​സ്റ്റ​ലി​ൽ എ​ത്തി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. 4.30 ഓ​ടെ സ​ഹ​പാ​ഠി എ​ത്തി​യ​പ്പോ​ൾ മു​റി​യു​ടെ വാ​തി​ൽ ഉ​ള്ളി​ൽ​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ക​ത​കി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ക്കാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഹോ​സ്റ്റ​ൽ വാ​ർ​ഡ​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വാ​തി​ൽ പൊ​ളി​ച്ച് മു​റി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. പ​രീ​ക്ഷ​യി​ൽ ആ​റ് വി​ഷ​യ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ മ​രി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യ കു​റി​പ്പി​ലു​ള്ള​ത്.