പ​യ്യാ​വൂ​ർ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​ക്ക് സ്വീ​ക​ര​ണ​വും ന​വീ​ക​രി​ച്ച കോ​ൺ​ഗ്ര​സ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സാ​യ ഇ​ന്ദി​രാ​ഭ​വ​ൻ ഉ​ദ്ഘാ​ട​ന​വും ജൂ​ൺ ഒ​ന്നി​നു വൈ​കു​ന്നേ​രം 4.30 ന് ​പ​യ്യാ​വൂ​ർ ഇ​ന്ദി​രാ​ഭ​വ​നി​ൽ ന​ട​ക്കും. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കോ​ൺ​ഗ്ര​സ് പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ. ​സു​ധാ​ക​ര​ൻ എം​പി ഫോ​ട്ടോ അ​നാഛാ​ദ​നം ചെ​യ്യും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മി​ക​ച്ച പ്ര​തി​ഭ​ക​ളെ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും ആ​ദ​രി​ക്കും. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.