യാത്രയയപ്പ് നൽകി
1563458
Friday, May 30, 2025 1:34 AM IST
ചെറുപുഴ: ചെറുപുഴ പോലീസ് സ്റ്റേഷനിൽ നിന്നു വിരമിക്കുന്ന എസ്ഐയും പയ്യന്നൂർ കാനായി സ്വദേശിയുമായ എം. നാരായണൻ നമ്പൂതിരിക്ക് യാത്രയയ്പ്പ് നല്കി. ചെറുപുഴ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പയ്യന്നൂർ സബ് ഡിവിഷൻ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്ത് ഉപഹാരം സമ്മാനിച്ചു.
ചെറുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രൂപാ മധുസൂദനൻ അധ്യക്ഷത വഹിച്ചു. എസ്ഐ സി.പി. ഗംഗാധരൻ, കെ.വി. ജയേഷ്, പെരിങ്ങോം എസ്ഐ കെ. ഖദീജ, എസ്ഐ എം. പ്രമോദ്കുമാർ, എഎസ്ഐ പി. തങ്കമണി, സറ്റേഷൻ റൈറ്റർ കെ.സി. രതീഷ് എന്നിവർ പ്രസംഗിച്ചു. എം. നാരായണൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.
ചെറുപുഴ കൃഷിഭവൻ ഉദ്യോഗസ്ഥരും എസ്ഐ നാരായണൻ നമ്പൂതിരിയ്ക്ക് ഉപഹാരം നൽകി. കൃഷി ഓഫീസർ പി.അഞ്ജു, അസിസ്റ്റന്റ് കൃഷി ഓഫീസർ പി. ഗീത, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ ഐശ്വര്യ ബാബു, ദേവാംഗന വിനോദ് എന്നിവരേയും യുഎസ്എസ് നേടിയ ആരുഷി വിനോദിനേയും അനുമോദിച്ചു.