ചെ​മ്പ​ന്തൊ​ട്ടി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കൊ​ക്കാ​യി, ചെ​മ്പ​ന്തൊ​ട്ടി പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ച് റോ​ഡു​ക​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​സം​ഘം സ​ന്ദ​ർ​ശി​ച്ചു. മ​ഴ​യു​ടെ തീ​വ്ര​ത കാ​ര​ണം റോ​ഡി​ന്‍റെ വ​ലി​യ ഭാ​ഗ​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി​രു​ന്നു.

പ്ര​ശ്നം ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ ഉ​ട​ൻ കാ​ര്യ​ങ്ങ​ൾ പെ​ടു​ത്തി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ഫി​ലോ​മി​ന, വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ, ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാംകു​ന്നേ​ൽ, കെ.​സി. ജോ​സ​ഫ്. കെ.​ജെ. ചാ​ക്കോ, വ​ർ​ഗീ​സ് വ​യ​ലാ​മ​ണ്ണി​ൽ, ബി​നു ഇ​ല​വു​ങ്ക​ൽ, ജോ​ർ​ജ് ആ​ല​പ്പാ​ട്, ബെ​ന്ന​റ്റ്, തോ​മ​സ് കു​ര്യ​ൻ, കി​ഫ്ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ സ​ജി​ത്ത്, പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ർ ആ​തി​ര, കോ​ൺ​ട്രാ​ക്ട​ർ പ്ര​തി​നി​ധി മ​ർ​സു​ഖ് തു​ട​ങ്ങി​യ​വ​രും ജ​ന​പ്ര​തി​ക​ൾ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.