ക​ണ്ണൂ​ർ: ഭ​വ​ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല അ​നു​ദി​നം വ​ർ​ധി​ക്കു​ക​യും നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് കൂ​ലി കൂ​ട്ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​ഫ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യ​തി​നാ​ൽ ലൈ​ഫ് വീ​ടു​ക​ൾ​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നാ​ല് ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം 8 ല​ക്ഷം രൂ​പ​യാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ഫ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​ഴ​ക​ളി​ൽ നി​ന്ന് മ​ണ​ൽ​വാ​രു​ന്ന രീ​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ഫി​ലി​പ്പ് ക​വി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ട്ര​ഷ​റ​ർ ബെ​ന്നി പു​തി​യാം​പു​റം, ഷീ​ജ കാ​റു​ക​ളും, സു​രേ​ഷ് ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, ഐ.​സി.​മേ​രി, ടോ​മി ക​ണ​യ​ങ്ക​ൽ, ഷി​നോ പാ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യിം​സ് ഇ​മ്മാ​നു​വ​ൽ, ഡേ​വി​സ് ആ​ല​ങ്ങാ​ട​ൻ, സൈ​ജോ ജോ​സ​ഫ്, ഷാ​ജു ഇ​ട​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.