കു​ടി​യാ​ന്മ​ല: കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 1986-87 ബാ​ച്ച് പ​ത്താം ക്ലാ​സ് സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടേ​യും സൗ​ഹൃ​ദ സം​ഗ​മം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ നി​റ​വി​ലെ​ത്തി​യ കു​ടി​യാ​ന്മ​ല മേ​രി ക്വീ​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ ഒ​മ്പ​താ​മ​ത്തെ പ​ത്താം ക്ലാ​സ് ബാ​ച്ചാ​ണ് "ബ​ഡീ​സ് -87.' അ​ന്ന് കേ​ര​ള​ത്തി​ൽ ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി ച​രി​ത്ര​ത്തി​ൽ "പാ​ള' പു​സ്ത​കം എ​ന്ന​റി​യ​പ്പെ​ട്ട വ​ലി​യ പു​സ്ത​ക​ങ്ങ​ളും "എ​ല്ലി​ല്ലാ​ത്ത' എ​സ്എ​സ്എ​ൽ​സി​യു​ടെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും "എ​സ്എ​സ്‌സി' ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ബു​ക്കും 1200ൽ ​മാ​ർ​ക്കു​ക​ളും ല​ഭി​ച്ച ഏ​ക ബാ​ച്ചാ​ണ് 1987ലെ ​പ​ത്താം ക്ലാ​സു​കാ​രു​ടേ​ത്. "അ​ടി പാ​പ്പി കൂ​ട്ട​മ​ണി' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ അ​ന്ന​ത്തെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും അ​ട​ക്കം 110 പേ​ർ പ​ങ്കെ​ടു​ത്തു.

മ​ൺ​മ​റ​ഞ്ഞു​പോ​യ അ​ധ്യാ​പ​ക​ർ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും സ്മ​ര​ണാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച പു​ഷ്പാ​ർ​ച്ച​ന​യോ​ടെ​യാ​ണു സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​രും ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. 38 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ​ത്തെ സ്കൂ​ൾ ലീ​ഡ​റും ബ​ഡീ​സ് 87ന്‍റെ ഇ​പ്പോ​ഴ​ത്തെ ഗ്രൂ​പ്പ് ലീ​ഡ​റു​മാ​യ ബി​ജു ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​പാ​ഠി പ്ര​തി​നി​ധി എ​ൻ.​പി. റോ​യി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക​ർ​ക്ക് സ്നേ​ഹാ​ദ​ര​വ് ന​ൽ​കു​ന്ന ഗു​രു​വ​ന്ദ​ന​വും ന​ട​ന്നു.

സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, ഫാ​ത്തി​മ യു​പി സ്കൂ​ൾ മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​ഒ. ജേ​ക്ക​ബ്, 1986-87 വ​ർ​ഷ​ത്തി​ൽ ക്ലാ​സ് അ​ധ്യാ​പ​ക​രാ​യി​രു​ന്ന മാ​ത്യു തെ​ള്ളി​യി​ൽ, എ​ൽ​സി പോ​ൾ, സി.​എ​സ്. തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ടി.​സി. ജോ​ൺ​സ​ൺ, കെ.​ജെ. ബെ​സി, റെ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ഹ​പാ​ഠി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി സ്കൂ​ളി​ന് പു​തി​യ ക​മാ​ന​വും ഗേ​റ്റും നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്ന് ബ​ഡീ​സ് 87 ന്‍റെ ഗ്രൂ​പ്പ് ലീ​ഡ​ർ ബി​ജു ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു.