ചെ​റു​പു​ഴ: പ​ത്താം​ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ ചെ​റു​പു​ഴ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യു​ടെ ആ​ദ​ര​വ്. വി​ദേ​ശ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ സാ​ന്‍റാ മോ​ണി​ക്ക സ്റ്റ​ഡി എ​ബ്രോ​ഡ്, ബം​ഗ​ളൂ​രു സെ​ന്‍റ് ബെ​ന​ഡി​ക്ട്സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ൽ "ആ​ദ​രം -2025' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ന്ന​ത വി​ജ​യം നേ​ടി ലോ​ക​ത്തി​നും രാ​ജ്യ​ത്തി​നും വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കേ​ണ്ട​വ​രാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​ക​ളു​മെ​ന്നും ഇ​പ്പോ​ഴ​ത്തെ വി​ജ​യം അ​തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ, ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ, ദീ​പി​ക ക​ണ്ണൂ​ർ സീ​നി​യ​ർ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ, സാ​ന്‍റാ മോ​ണി​ക്ക സ്റ്റ​ഡി എ​ബ്രോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ച് മാ​നേ​ജ​ർ ക്രി​സ്റ്റോ ജേ​ക്ക​ബ്, ചെ​മ്പേ​രി വി​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പി​ആ​ർ​ഒ സെ​ബാ​സ്റ്റ്യ​ൻ പു​ത്ത​ൻ​പു​ര, പ്ല​സ് ടു ​സ​യ​ൻ​സ് പ​രീ​ക്ഷ​യി​ൽ 1200ൽ 1200 ​മാ​ർ​ക്ക് വാ​ങ്ങി​യ കോ​ഴി​ച്ചാ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പോ​ൾ​സ​ൻ ജെ. ​പോ​ൾ, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബോ​ഡ്‌​വി​ൻ അ​ട്ടാ​റി​യ്ക്ക​ൽ, പി.​എം. ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വ​ള്ളി​ക്ക​ട​വ്, സെ​ന്‍റ് എ​ലി​സ​ബ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വെ​ള്ള​രി​ക്കു​ണ്ട്, സെ​ന്‍റ് ജൂ​ഡ് എ​ച്ച്എ​സ് വെ​ള്ള​രി​ക്കു​ണ്ട്, ഓ​ക്സി​ലി​യം സ്കൂ​ൾ വ​ര​ക്കാ​ട്, സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചി​റ്റാ​രി​ക്കാ​ൽ, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ന്‍ഡറി സ്കൂ​ൾ തോ​മാ​പു​രം, സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ ചെ​റു​പു​ഴ, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ചെ​റു​പു​ഴ, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ഴി​ച്ചാ​ൽ എ​ന്നീ സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ച്ചു.