പ​യ്യാ​വൂ​ർ: ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് ത​ല​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മു​ൻ​നി​ര പ​രി​ശീ​ല​നം പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത സു​രേ​ഷ് പ​രി​ശീ​ല​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് അം​ഗം ഷീ​ബ വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ.​വി. രാ​ധാ​കൃ​ഷ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് ഗീ​ത മ​ധു, ബി​ന്ദു ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്നി​യൂ​രി​ലെ ക​ണ്ണൂ​ർ ജി​ല്ലാ കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്രം (കെ​വി​കെ) നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ശീ​ല​ന​ത്തി​ൽ ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള ക​ർ​ഷ​ക​രാ​ണു പ​ങ്കെ​ടു​ത്ത​ത്. ക​ശു​മാ​ങ്ങ ഉ​പ​യോ​ഗി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ കാ​ഷ്യു ജാം, ​കാ​ഷ്യു സി​റ​പ്പ്, കാ​ഷ്യു കാ​ൻ​ഡി എ​ന്നി​വ ഉ​ണ്ടാ​ക്കു​ന്ന വി​ധം ക​ർ​ഷ​ക​രെ പ​രി​ശീ​ലി​പ്പി​ച്ചു. കെ​വി​കെ പ​ന്നി​യൂ​ർ ഫാം ​സൂ​പ്ര​ണ്ട് ഷ​ഹ​നാ​സ്, പു​ഷ്പ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.