ത​ല​ശേ​രി: ദേ​ശീ​യ പാ​ത​യി​ൽ പു​ന്നോ​ൽ കു​റി​ച്ചി​യി​ൽ കെ​എ​സ്ആ​ർ​ടി​സി സ്വി​ഫ്റ്റ് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മാ​റി റോ​ഡി​രി​കി​ലെ തോ​ട്ടി​ലേ​ക്ക് ചെ​രി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കാ​റി​നെ വെ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ത​ല​ശേ​രി​യി​ൽ എ​ത്തി​ച്ചു. ഉ​ച്ച​യോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്ന് ബ​സ് നീ​ക്കി​യ​ത്.