ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മ​ണ്ണി​ടി​ച്ചി​ലും വെ​ള്ളം​ക​യ​റി​യും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കു​പ്പ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്പോ​ൾ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് ശ​രി​വെ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് കു​പ്പം മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി. ​മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, ടി. ​ജ​നാ​ർ​ദ​ന​ൻ, മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, വി.​പി അ​ബ്ദു​ൽ റ​ഷീ​ദ്, പി.​കെ സു​ബൈ​ർ, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ർ, സി.​പി.​വി അ​ബ്ദു​ല്ല, ഒ.​പി ഇ​ബ്രാ​ഹിം​കു​ട്ടി, പി.​വി അ​ബ്ദു​ൽ ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.