ജോയിന്റ് ആർടി ഓഫീസ് ധർണ നടത്തി
1563372
Thursday, May 29, 2025 7:46 AM IST
ഇരിട്ടി: ബാക്കി നിൽക്കുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഫ്ലോട്ടുകൾ അടിയന്തരമായി പൂർത്തിയാക്കുക, ഡ്രൈവിംഗ് സ്കൂൾകാരെ ഇല്ലായ്മ ചെയ്യുന്ന തൊഴിലാളി ദ്രോഹ നടപടിയിൽ നിന്ന് ഗതാഗത മന്ത്രി പിൻമാറുക, ഡ്രൈവിംഗ് സ്കൂളുകളെ സംരക്ഷിക്കുക, കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിലെ പഠിതാക്കളെ ഡ്രൈവിംഗ് ടെസ്റ്റ് മോട്ടോർവാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള ടെസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടത്തുക, ഡ്രൈവിംഗ് സ്കൂളുകാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ വകുപ്പ് മന്ത്രി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും ഇരിട്ടി ജോയിന്റ് ആർടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സിഐടിയു ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ചും ധർണയും. സിഐടിയു ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ടി.എൻ. ജയേഷ് അധ്യക്ഷത വഹിച്ചു. പി. ചന്ദ്രൻ, മുജീബ് അരമന, സജീർ, സയ്യിദ്ലൽവി, സക്കീർ, നിസാർ എന്നിവർ പ്രസംഗിച്ചു .