വി​ള​ക്ക​ന്നൂ​ർ: ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യു​ടെ ഇ​ന്ത്യ​യി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വി​ള​ക്ക​ന്നൂ​ർ മാ​റി​യെ​ന്ന് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോ​പോ​ൾ​ദോ ജി​റേ​ല്ലി. വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ള​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു

ആ​ർ​ച്ച്ബി​ഷ​പ്. ഭാ​ര​ത ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ട​യാ​ളം ഇ​ട​യാ​ക്കും. യേ​ശു​ക്രി​സ്തു​വി​ന്‍റെ തി​രു​വോ​സ്തി​യി​ലെ സാ​ന്നി​ധ്യ​മാ​ണ് അ​ട​യാ​ള​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത്, വി​ശ്വാ​സം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കും. ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം ദി​വ്യ​കാ​രു​ണ്യ​ത്തി​ലു​ള്ള ഈ​ശോ​യാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.