കൂ​ത്തു​പ​റ​മ്പ്: വ​ള​ർ​ന്നു​വ​രു​ന്ന വി​ദ്യാ​ർ​ഥി ഗ​വേ​ഷ​ക​ർ​ക്ക് വേ​ണ്ടി ഫൈ​കോ​ൺ-2025 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​സി​ക്സ് കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് നി​ർ​മ​ല​ഗി​രി കോ​ള​ജി​ൽ ന​ട​ക്കും. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി മാ​ത്രം സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള വേ​ദി​യാ​ണ്.

ഗ​വേ​ഷ​ക​ർ​ക്ക്‌ വേ​ണ്ടി കോ​ൺ​ഫ​റ​ൻ​സു​ക​ൾ നി​ര​വ​ധി ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മാ​യി ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു കോ​ൺ​ഫ​റ​ൻ​സ് കേ​ര​ള​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഫി​സി​ക്സ്‌ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫി​സി​ക്സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ അ​വ​ത​ര​ണ​ങ്ങ​ൾ, പോ​സ്റ്റ​ർ സെ​ഷ​നു​ക​ൾ, ഇ​ന്‍റ​റാ​ക്ടീ​വ് വ​ർ​ക്ക്ഷോ​പ്പു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും.​പ്ര​മു​ഖ ശാ​സ്ത്ര പ്ര​ഭാ​ഷ​ക​നും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജ് ഭൗ​തി​ക ശാ​സ്ത്ര​വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ ഡോ. ​വൈ​ശാ​ഖ​ൻ ത​മ്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, ബ​ർ​സാ​ർ റ​വ.​ഡോ. തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​കെ. സെ​ബാ​സ്റ്റ്യ​ൻ, ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജ് ഫി​സി​ക്സ്‌ വി​ഭാ​ഗം മേ​ധാ​വി ഡോ.​ലി​ഷ ദാ​മോ​ദ​ര​ൻ, ഡോ. ​ജോ​ഷി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ ഡോ.​ദീ​പു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.