പായത്ത് ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു
1563380
Thursday, May 29, 2025 7:57 AM IST
ഇരിട്ടി: പായം പഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പതിനാലാം വാർഡിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊതുക് നശീകരണം ഉൾപ്പെടെ ഡെങ്കി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊതുക വളരുന്ന സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുകയും ബോധവത്കരണ നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സിജു, മഞ്ജു , ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. വീട്ടിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യമില്ലെന്ന് ഓരോ വീട്ടുകാരും ഉറപ്പ് വരുത്തണമെന്നും അല്ലാത്തവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം പ്രകാരം നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റ്യാനി അറിയിച്ചു.