ഓട്ടോ ടാക്സി പോത്തിനെ ഇടിച്ച് ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്ക്
1563956
Sunday, June 1, 2025 2:06 AM IST
ഉളിയിൽ: റോഡിലുണ്ടായിരുന്ന പോത്തിനെ ഓട്ടോ ടാക്സി ഇടിച്ച് ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്ക്. പരിക്കളം സ്വദേശി മനീഷ്, ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ പുലർച്ചെ ഉളിയിലായിരുന്നു സംഭവം. തലശേരിയിൽ നിന്നും പരിക്കളത്തേക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മുൻഭാഗവും തകർന്നു. കനത്ത മഴയിൽ സമീപത്തെ പറമ്പിൽ നിന്നുമാണ് പോത്ത് റോഡിലെത്തിയതെന്ന് പറയുന്നു.