ചെന്പേരി വൈഎംസിഎയ്ക്ക് മികച്ച യൂണിറ്റിനുള്ള പുരസ്കാരം
1564213
Monday, June 2, 2025 2:15 AM IST
ചെമ്പേരി: 2024-25 വർഷത്തെ കണ്ണൂർ റീജണൽ ഡിസ്ട്രിക്ടിലെ ഏറ്റവും മികച്ച വൈഎംസിഎ യൂണിറ്റിനുള്ള പുരസ്കാരമുൾപ്പടെ മൂന്ന് പുരസ്കാരങ്ങൾ. മികച്ച യൂണിറ്റിനുള്ള പുരസ്കാരം വൈഎംസിഎ നാഷണൽ പ്രസിഡന്റ് ഡോ. വിൻസെന്റ് സാമുവലിൽ നിന്ന് വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിലും യൂണിറ്റ് ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി.
ഏറ്റവും മികച്ച വനിതാ യൂണിറ്റിനുള്ള അവാർഡും ചെമ്പേരി യൂണിറ്റ് സ്വന്തമാക്കി. ഏറ്റവും മികച്ച യൂണിറ്റ് പ്രസിഡന്റിനുള്ള അവാർഡ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ജോസ് ചാലിലിനും ലഭിച്ചു.