പഠനോപകരണങ്ങൾ കൈമാറി
1564454
Tuesday, June 3, 2025 1:56 AM IST
ചെമ്പേരി: ഏരുവേശി ഗവ. യുപി സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ചെമ്പേരി റോട്ടറി ക്ലബ്ലിന്റെ ആഭിമുഖ്യത്തിൻ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. വാർഡ് മെംബർ പി.വി.കമലാക്ഷി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ കെ.പി.ദിലീപ് അധ്യക്ഷത വഹിച്ചു.
സീനിയർ അധ്യാപിക ഇ.കെ.പ്രസീത അക്ഷരദീപം തെളിച്ചു. മദർ പിടിഎ പ്രസിഡന്റ് സൗമ്യ സജീവൻ നവാഗതരെ സ്വീകരിച്ചു. എസ്എംസി വൈസ് ചെയർമാൻ കെ.ശിവൻ പഠന കിറ്റുകളും ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. റോട്ടറി ക്ലബ് സെക്രട്ടറി സിബി പുന്നക്കുഴിയിൽ, ജിജി കടുവാതൂക്കിൽ, ഷൈജു കുടിയിരിപ്പിൽ, ബോബിൻ അപ്പോളോ എന്നിവർ നേതൃത്വം നൽകി.
ആലക്കോട്: ലയൺസ് ക്ലബ് ഓഫ് ആലക്കോട് പൈതൽവാലി 2025-26 വിദ്യാഭ്യാസ വർഷത്തിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ചു ഒറ്റതൈ, കാപ്പിമല, പൂവഞ്ചാൽ സ്കൂളുകൾക്ക് പഠനസാധനങ്ങൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിന്നി മാത്യു കാപ്പിമല ഗവ. യു.പി സ്കൂൾ മുഖ്യധ്യാപിക പി.മായക്ക് പഠനസാധനങ്ങൾ കൈമാറി. ലയൺസ് ക്ലബ് സെക്രട്ടറി ബോബി ഉപ്പൂട്ടിൽ, ബിജു ചെരോലിക്കൽ, എം.പി. ബിജു, ബെൻസി സിജോ, വത്സല പ്രകാശ് എന്നിവർ പ്രസംഗിച്ചു.