വഴിയോര കച്ചവടക്കാരന്റെ സാധനങ്ങൾ മോഷണം പോയി
1565136
Thursday, June 5, 2025 7:50 AM IST
ഇരിട്ടി: വഴിയോര കച്ചവടക്കാരന്റെ സാധങ്ങൾ മോഷണം പോയി. ഇരിട്ടി ബസ് സ്റ്റാൻഡ് ബൈപാസ് റോഡരികിൽ വർഷങ്ങളായി കച്ചവടം നടത്തുന്ന കല്ലുമുട്ടിയിലെ കല്ലേരിക്കരമ്മൽ ബാബുവിന്റെ 26 കുടകളാണ് മോഷണം പോയത്. ഇതിന് ഏതാനും ദിവസം മുന്പ് മൂന്ന് വാക്കത്തികളും മോഷണം പോയിരുന്നു. ബാബുവിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.