പോക്സോ കേസിൽ രണ്ടുപേർ അറസ്റ്റിൽ
1565227
Friday, June 6, 2025 2:11 AM IST
കണ്ണൂർ: പോക്സോ കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.പടിയൂർ പൂവ്വം സ്വദേശി കെ.പി. ഷമ്മാസ്, പടയങ്ങോട് സ്വദേശി കെ.പി. നിഫാദ് എന്നിവരെയാണ് സിറ്റി ഇൻസ്പെക്ടർ കെ. സനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് സ്വന്തമാക്കിയ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. ആത്മഹത്യ ഭീഷണി മുഴക്കിയാണ് പെൺകുട്ടിയിൽ നിന്ന് പ്രതികൾ ഫോട്ടോ വാങ്ങിയത്. പിന്നീട് പെൺകുട്ടിയെ പല സ്ഥലങ്ങളിലേക്ക് വരാനായി ക്ഷണിച്ചു. എന്നാൽ ഇത് പെൺകുട്ടി നിരസിച്ചതോടെയാണ് പ്രതികൾ ഭീഷണി തുടങ്ങിയത്. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നല്കുകയായിരുന്നു.