പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്: സീറ്റ് ഉറപ്പിച്ചത് 20695 പേർ
1565229
Friday, June 6, 2025 2:11 AM IST
കണ്ണൂര്‍: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ സീറ്റ് ഉറപ്പിച്ചത് 20695 പേർ. 37988 പേരാണ് ഏകജാലകം വഴി പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. ജനറൽ ക്വാട്ടയിൽ 13635 പേർ സീറ്റുറപ്പിച്ചു.
സ്പോർട്സ് ക്വട്ടയിൽ 684 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ457 പേർ സീറ്റുറപ്പിച്ചു. 542 അപേക്ഷകരാണുണ്ടായിരുന്നത്. എസ്സി, എസ്ടി വിഭാഗത്തിൽ 6656 സീറ്റുകളാണുള്ളത്. ഇതിൽ 1474 പേർ സീറ്റുറപ്പിച്ചു. 5182 സീറ്റുകൾ ബാക്കിയുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ 601 സീറ്റുകളിൽ 298 പേർക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചു.
ബധിര വിഭാഗത്തിൽ ആകെയുള്ള 98 സീറ്റുകളിൽ 14 പേർ പ്രവേശനം നേടി. കമ്യൂണിറ്റിക്വാട്ടയിൽ 4765 പേർ പ്രവേശനം നേടി. 10 നാണ് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്ലസ് വണ്ണിന് ആർക്കും സീറ്റ് ലഭിക്കാതെ വരില്ലെന്ന് അധികൃതർ പറഞ്ഞു. ജില്ലയില്‍ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയ 35377 പേരിൽ 35331 കുട്ടികൾ വിജയിച്ചു.5997 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. 99.87 ആണ് വിജയശതമാനം.