ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന് നാളെ തലശേരിയിൽ സ്വീകരണം
1565223
Friday, June 6, 2025 2:10 AM IST
തലശേരി: കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്ത ഡോ. വർഗീസ് ചക്കാലക്കലിന് നാളെ തലശേരിയിൽ സ്വീകരണം നല്കുമെന്ന് തലശേരി ഹോളി റോസറി ചർച്ച വികാരി ഫാ. തോംസൺ കൊറ്റിയത്ത്, സംഘാടക സമിതി ജനറൽ കൺവീനർ ഫാ. ബെന്നി മണപ്പാട്ട്, പി.ജെ. ഹാരി, ഷിബു ഫർണാണ്ടസ്, ശ്രീജൻ ഫ്രാൻസിസ്, എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണ പരിപാടി കണ്ണൂർ ബിഷപ് ഡോ. അല ക്സ് വടക്കും തല ഉത്ഘാടനം ചെയ്യും. തലശേരി ആർച്ച്ബിഷപ് ഡോ. മാർ ജോസഫ് പാംപ്ലാനി ഉപഹാര സമർപ്പണം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് മാഹി പാലത്തിന് സമീപത്തുനിന്നും ആർച്ച്ബിഷപ്പിനെ വാഹനങ്ങളുടെ അകമ്പടിയോടെ ചാലിൽ പള്ളിയിലേക്ക് ആനയിക്കും. പള്ളിപ്പരിസരത്തു നിന്നും മുത്തുക്കുടകളും വാദ്യമേളങ്ങളും അണിചേരുന്ന ഘോഷയാത്ര പള്ളിയങ്കണത്തിലേക്ക് പ്രവേശിക്കും. തുടർന്ന്
നവീകരിച്ച സിൽവർ ജൂബിലി ഹാളിന്റെ ഉദഘാടനവും ദിവ്യബലി സമർപ്പണവും നടക്കും. കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി അധ്യക്ഷത വഹിക്കും. ഫാ. ബെന്നി മണപ്പാട്ട്, ഫാ. ജേക്കബ് ജോസ്, സിസ്റ്റർ വിനയ പുരയിടത്തിൽ യുഎംഐ, ഷിബു ഫെർണാണ്ടസ്, റോജസ് ഫെർണാണ്ടസ് എന്നിവർ പ്രസംഗിക്കും. ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ മറുപടി പ്രസംഗം നടത്തും.