ഇന്‍ഫാം പരിസ്ഥിതി ദിനാചരണവും മെംബര്‍ഷിപ്പ് വിതരണവും നടത്തി
1565231
Friday, June 6, 2025 2:11 AM IST
ചെന്പന്തൊട്ടി: ഇന്‍ഫാം തലശേരി കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ ചെമ്പന്തൊട്ടി പാരിഷ് ഓഡിറ്റോറിയത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു.
ഇന്‍ഫാം നടത്തുന്ന ലക്ഷം തൈ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ആയിരം കുറ്റികുരുമുളക് തൈകളും ചടങ്ങില്‍ വിതരണം ചെയ്തു. ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേല്‍ തൈ വിതരണോദ്ഘാടനം നടത്തി. തലശേരി അതിരൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ആന്റണി മുതുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫാമിന്റെ മെംബര്‍ഷിപ്പ് വിതരണോദ്ഘാടനം ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി നിര്‍വഹിച്ചു.
700 പുതിയ അംഗങ്ങള്‍ ഇന്‍ഫാമില്‍ അംഗത്വം സ്വീകരിച്ചു. ഇന്‍ഫാം അതിരൂപത ഡയറക്ടര്‍ ഫാ. ബിബിന്‍ വരമ്പകത്ത്, മുന്‍ ഡയറക്ടർമാരായ ഡോ. ലൂക്കോസ് മാടശേരി, ഫാ. തോമസ് ചെരുവില്‍, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആല്ബിന് തെങ്ങുംപള്ളില്‍, ഇന്‍ഫാം തലശേരി കാര്‍ഷിക ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, ഇന്‍ഫാം തലശേരി കാര്‍ഷിക ജില്ലാ സെക്രട്ടറി സണ്ണി തുണ്ടത്തില്‍, ടിഎസ്എസ്എസ് അതിരൂപതാ പ്രസിഡന്റ് ജോഷി കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.