ചെ​റു​പു​ഴ: ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. 1976 ജൂ​ൺ ഏ​ഴി​ന് ആ​രം​ഭി​ച്ച​താ​ണ് സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ൾ. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ല്ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജോ​സ്ഗി​രി, രാ​ജ​ഗി​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന വി​ളം​ബ​ര ജാ​ഥ​യോ​ടെ തു​ട​ക്ക​മാ​യി.

സു​വ​ർ​ണ ജൂ​ബി​ലി​ ആ​ഘോ​ഷ​ങ്ങ​ളുടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് വി​കാ​രി​യും സ്കൂ​ൾ മാ​നേ​ജ​രു​മാ​യ ഫാ. ​ജ​സ്റ്റി​ൻ മേ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ൽ പ്ര​ഥ​മ അ​ധ്യാ​പ​ക​നാ​യി​രു​ന്ന മാ​ത്യു കാ​ട്ടു​നി​ലം, പ്ര​ഥ​മ പി​ടി​എ പ്ര​സി​ഡന്‍റ് സി​റി​യ​ക് താ​ണ​പ​റ​മ്പി​ൽ, പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ക​ണ്ണൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ ഡെ​പ്യൂ​ട്ടി ക​ൺ​സ​ർ​വേ​റ്റ​റു​മാ​യ ജോ​സ് മാ​ത്യു എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ജോ​സ് മാ​ത്യു പ​രി​സ്ഥി​തി ദി​ന സ​ന്ദേ​ശം ന​ൽ​കി. 2024 - 25 വ​ർ​ഷ​ത്തെ എ​ൽ​എ​സ്എ​സ് നേ​ടി​യ എ​വ് ലി​ൻ മ​ഹേ​ഷി്ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജ​സ്റ്റി​ൻ മേ​പ്ര​ത് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. ജാ​ൻ​സി മാ​ത്യു, തോ​മ​സ് ത​ള്ള​യി​ൽ, റെ​ക്സി ബി​ജോ​യ്, ജി​ബി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് പു​റം​ചി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.