പ​യ്യ​ന്നൂ​ര്‍: ദേ​ശീ​യ​പാ​ത​യു​ടെ സ​ർ​വീ​സ് റോ​ഡി​ൽ സ്ലാ​ബ് മാ​റ്റി​യി​ട്ട ശേ​ഷം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ത്തി​ട​ത്തെ ഓ​വു​ചാ​ലി​ൽ വീ​ണ് കാ​ൽ​ന​ട​യാ​ത്രി​ക​ന്‍റെ കാ​ലൊ​ടി​ഞ്ഞു. വെ​ള്ളൂ​ര്‍ ബ്ര​ദേ​ഴ്‌​സ് റോ​ഡി​ലെ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കെ. ​വ​ത്സ​രാ​ജി​നാ​ണ് (61) പ​രി​ക്കേ​റ്റ​ത്.

കാ​ലി​ന്‍റെ എ​ല്ലു​പൊ​ട്ടി​യ വ​ത്സ​രാ​ജ് പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ‍ ജ​ന​ത സൊ​സൈ​റ്റി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. വാ​ഹ​ന​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ റോ​ഡ​രി​കി​ലേ​ക്ക് മാ​റി​നി​ല്‍​ക്കാ​ന്‍ ശ്ര​മ​ിക്കുന്നതിനി​ടെ​ സ്ലാ​ബ് മാ​റ്റി​വ​ച്ച വി​ട​വി​ലൂ​ടെ ഓ​വു​ചാ​ലി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.