കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു
1564870
Wednesday, June 4, 2025 10:08 PM IST
പരിയാരം: കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു നഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു.
തൃശൂര്‍ പൊയ്യ മല പള്ളിപ്പുറം സ്വദേശിയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് രണ്ടാം വർഷ ബിഎസ്സി വിദ്യാർഥിയുമായ ഒ.എസ്.അഭിമന്യുവാണ് (20) മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെയാണ് മരിച്ചത്.
പൊയ്യമല ഓലിപ്പറമ്പില്‍ സുഭാഷ്-മിനി ദമ്പതികളുടെ ഏക മകനാണ്. ഇക്കഴിഞ്ഞ 31ന് മെഡിക്കൽ കോളജിന് സമീപത്തെ ഏന്പേറ്റ് ജവാൻ കോളനിയിലെ പഞ്ചായത്ത് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.