ഉ​ളി​ക്ക​ൽ: നു​ച്യാ​ട് -മ​ണി​ക്ക​ട​വ് - കാ​ഞ്ഞി​ര​കൊ​ല്ലി റോ​ഡി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​നെ നീ​ക്കി ടെ​ൻഡർ ക്ഷ​ണി​ച്ച​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ടെ​ൻഡർ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​ഴി​നാ​ണ്.

റോ​ഡി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി​യും ക​ഴി​ഞ്ഞ് ക​രാ​റു​കാ​ര​ന് പ​ല ത​വ​ണ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ ക​രാ​റു​കാ​ര​ന് ക​ഴി​യാ​തെ വ​ന്ന സ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് എം ​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് ക​രാ​റു​കാ​ര​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മ​രാ​ത്ത് വ​കു​പ്പ് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ടെ​ൻഡർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചീ​ഫ് എ​ൻജിനിയ​റോ​ട് എംഎ​ൽഎ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.