ഭീഷണിയായി ജൽജീവൻ കുഴികൾ
1565142
Thursday, June 5, 2025 7:50 AM IST
തൊണ്ടിയിൽ: ജൽജീവൻ മിഷൻ പൈപ്പിടുന്നതിനെടുത്ത കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. തൊണ്ടിയിൽ സെന്റ് ജൂഡ് റോഡിലാണ് വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിരിക്കുന്നത്. വീതി കുറവായ റോഡിൽ ടാറിംഗ് ഉൾപ്പെടെ കുത്തിപ്പൊളിച്ചാണ് പൈപ്പിട്ടത്.
അതിനുശേഷം മണ്ണ് ശരിയായി ഉറപ്പിച്ചിരുന്നുമില്ല. കാലവർഷം തുടങ്ങിയതോടെ മണ്ണ് കുത്തിയൊലിച്ച് റോഡരുകിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
ചിലയിടങ്ങളിലാകട്ടെ തുരങ്കം പോലെയാണ് മണ്ണ് ഒലിച്ചുപോയിരിക്കുന്നത്. അടിഭാഗത്ത് ചതിക്കുഴികൾ ഉണ്ടെന്നറിയാതെ വാഹനങ്ങൾ സൈഡ് കൊടുക്കുന്പോഴാണ് അപകടത്തിൽപ്പെടുന്നത്. മഴവെള്ളം ഒലിച്ചുപോകാൻ മറ്റു മാർഗമില്ലാത്തതും റോഡിന്റെ അപകടാവസ്ഥ വർധിപ്പിക്കുന്നു. മഴ തുടങ്ങും മുന്പ് തന്നെ റോഡിലെ അപകടാവസ്ഥ അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.