ക​ണ്ണൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി തീ​ർ​ഥാ​ട​ക​രു​ടെ​യ​ട​ക്ക​മു​ള്ള പൊ​തു ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ഊ​ർ​ജി​ത​മാ​ക്കി. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ഡോ. ​പി​യൂ​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടേ​യും യോ​ഗം ചേ​ർ​ന്നു.

ഉ​ത്സ​വ സ്ഥ​ല​ത്തു സ്വീ​ക​രി​ക്കേ​ണ്ട ആ​രോ​ഗ്യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ന​ട​ന്നു.​ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.സി. ​സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കൊ​ട്ടി​യൂ​ർ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു.

ദേ​വ​സ്വം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ഗോ​കു​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ സം​ഘം ഡി​എം​ഒയ്ക്ക് ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. സം​ഘ​ത്തി​ൽ ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എം.​ബി. മു​ര​ളി, ജി​ല്ലാ എ​പ്പി​ഡെ​മോ​ള​ജി​സ്റ്റ് അ​ഭി​ഷേ​ക് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

ഉ​ത്സ​വ പ്ര​ദേ​ശ​ത്ത് കൊ​തു​ക് ജ​ന്യ രോ​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ വെ​ക്‌ടർ ബോ​ൺ ഡീ​സീ​സ് ക​ൺ​ട്രോ​ൾ യൂ​ണി​റ്റി​ന്‍റെ​യും കൊ​ട്ടി​യൂ​ർ പി​എ​ച്ച്സിയു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഫോ​ഗിം​ഗ് ന​ട​ത്തി. ഉ​ത്സ​വ സ്ഥ​ല​ത്ത് ആം​ബു​ല​ൻ​സ്, ലാ​ബ് സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ സൗ​ക​ര്യം ഒ​രു​ക്കും.

യോ​ഗ​ത്തി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.സി.​ സ​ച്ചി​ൻ, ഡോ.​ ജി. അ​ശ്വി​ൻ, ഡോ. ​അ​നീ​റ്റ കെ. ​ജോ​സി, ജി​ല്ലാ വി​ബിഡി ​ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​കെ.കെ. ​ഷി​നി, ജി​ല്ലാ ഡ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.എ​സ്. ആ​ർ​ദ്ര, ടി. ​സു​ധീ​ഷ്, ടെ​ക്‌​നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ ചാ​ർ​ജ് എം.​ബി. മു​ര​ളി, സി.​പി. സ​ലിം, ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് വി.​വി. മാ​ല​തി, എം​സി​എ​ച്ച് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ടി.​ജി. പ്രീ​ത, അ​ഡ്മി​നി​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ് ശ്യാം ​സു​ന്ദ​രം ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​യു​ള്ള ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.