കേളകത്ത്് ഡെങ്കിപ്പനി വ്യാപനം രൂക്ഷം
1565138
Thursday, June 5, 2025 7:50 AM IST
കേളകം: കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി വ്യാപനം അതിരൂക്ഷം. കഴിഞ്ഞ മാസം 91 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിന്റെ ഇരട്ടിയോളം ആളുകളാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയത്.
ഈ മാസം ഇതുവരെ 11 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏഴുപേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ ഉളളത്. മാര്‍ച്ച് മുതല്‍ മേയ് വരെ 129 പേര്‍ക്കാണ് കേളകം പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ചത്. വെണ്ടേക്കുംചാല്‍, ഇല്ലിമുക്ക്, പാറത്തോട്, കുണ്ടേരി തുടങ്ങിയ പ്രദേശത്താണ് കൂടുതല്‍ പേർക്ക് രോഗം പിടിക്കപ്പെട്ടത്. വരും ദിവസങ്ങളില്‍ ഇനിയും കേസുകളുടെ എണ്ണം വർധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.