വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു
1564606
Tuesday, June 3, 2025 10:08 PM IST
ചക്കരക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളച്ചാലിലെ കിഴക്കയിൽ നന്ദിനിയാണ് (68) മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ താണയിൽ വച്ച് റോഡ് മുറിച്ചുകടക്കുമ്പോൾ ബസിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദിനേശ് ബീഡി റിട്ട.ലേബലിംഗ് തൊഴിലാളിയായിരുന്നു.
സഹോദരങ്ങൾ : നളിനി, പ്രേമൻ, അശോകൻ, രതി, ദിനേശൻ, പരേതയായ വിമല.