ത​ല​ശേ​രി: ത​ല​ശേ​രി പ്ര​തീ​ക്ഷ ല​ഹ​രി മു​ക്ത കേ​ന്ദ്ര​ത്തി​ൽ മ​ദ്യ​പാ​ന​ശീ​ല​ത്തി​ൽ നി​ന്ന് വി​മു​ക്ത​രാ​യ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും സം​ഗ​മം ന​ട​ത്തി. നി​ർ​മ​ല​ഗി​രി കോ​ള​ജ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഡോ.​ ജോ​സ്‌​ലെ​റ്റ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്ത് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​തീ​ക്ഷ ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ൺ കോ​ല​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബി​ൻ ല​ഹ​രി വി​മു​ക്ത പ്ര​തി​ഞ്ജ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ്റ്റാ​ഫം​ഗം ബെ​ന്നി പൊ​ന്നാ​ട്ട് സ്വാ​ഗ​ത​വും കൗ​ൺ​സി​ല​ർ രാ​ഹു​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു. മ​ദ്യ മു​ക്ത​രാ​യ ആ​ളു​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. എ​ല്ലാ മാ​സ​വും ആ​ദ്യ ഞാ​യ​റാ​ഴ്ച ല​ഹ​രി വി​മു​ക്ത​രു​ടെ കൂ​ട്ടാ​യ്മ ന​ട​ക്കു​മെ​ന്നും അ​ടു​ത്ത കൂ​ട്ടാ​യ്മ ജൂ​ലൈ ആ​റി​ന് രാ​വി​ലെ 9. 30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ട​ക്കു​മെ​ന്നും പ്ര​തീ​ക്ഷ ഡ​യ​റ​ക്ട​ർ ഫാ. ​ജ​യ്സ​ൺ കോ​ല​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.