ഉ​ളി​ക്ക​ൽ: അ​തി​ര​മ്പു​ഴ​യി​ൽ ന​ട​ന്ന കു​ടും​ബ​ശ്രീ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച് ഉ​ളി​ക്ക​ൽ സി​ഡി​എ​സ്. മ​ത്സ​രി​ച്ച എ​ല്ലാ ഇ​ന​ങ്ങ​ളി​ലും സ​മ്മാ​നം നേ​ടി ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ക​ണ്ണൂ​ർ ജി​ല്ല​യു​ടെ സ​മ്മാ​ന കു​തി​പ്പി​ൽ നി​ർ​ണാ​യ​ക പ​ങ്കുവ​ഹി​ച്ചു. സീ​നി​യ​ർ വി​ഭാ​ഗം സം​ഘ​നൃ​ത്തം, സീ​നി​യ​ർ വി​ഭാ​ഗം മാ​ർ​ഗംക​ളി, ജൂ​ണി​യ​ർ വി​ഭാ​ഗം മാ​ർ​ഗം​ക​ളി ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും, ച​വി​ട്ടു നാ​ട​കം, ഭ​ര​ത​നാ​ട്യം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും, ല​ളി​ത​ഗാ​ന മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ഉ​ളി​ക്ക​ൽ സി​ഡി​എ​സി​ലെ ക​ലാ​കാ​രി​ക​ൾ നേ​ടി.

39 പോ​യി​ന്‍റു​ക​ൾ നേ​ടി ഉ​ളി​ക്ക​ൽ സി​ഡി​എ​സ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി. ക​ലോ​ത്സ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ഒ​ന്നാംസ്ഥാ​നം നേ​ടു​ന്ന​തി​ൽ ഉ​ളി​ക്ക​ൽ സി​ഡി​എ​സി​ന്‍റെ 39 പോ​യി​ന്‍റു​ക​ൾ നി​ർ​ണാ​യ​ക സ്ഥാ​നം വ​ഹി​ച്ചു. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ മി​ക​ച്ച വി​ജ​യം നേ​ടി​യ ക​ലാ​കാ​രി​ക​ളെ​യും അ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ളി​ക്ക​ൽ സി​ഡി​എ​സി​നെ​യും ഉ​ളി​ക്ക​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. ഷാ​ജി അ​ഭി​ന​ന്ദി​ച്ചു.