നവീകരിച്ച കെഎസ്സിഎഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു
1563722
Saturday, May 31, 2025 1:28 AM IST
ചെമ്പേരി: ടൗണിലെ വയോജന മന്ദിരത്തിൽ പ്രവർത്തിക്കുന്ന കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ്സിഎഫ്) ചെമ്പേരി യൂണിറ്റിന്റെ നവീകരണം പൂർത്തിയാക്കിയ ഓഫീസ് ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. കെഎസ് സിഎഫ് ചെമ്പേരി യൂണിറ്റ് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ ജോർജ് ആമുഖ പ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. ജോസഫ് തുരുത്തേൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മോഹനൻ മൂത്തേടൻ, ഷൈല ജോയി, കെഎസ് സിഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര, ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ, ഏരുവേശി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. കുര്യാക്കോസ്, ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോർജ് പഴയതോട്ടം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, സെക്രട്ടറി ജോസഫ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.