ഇരിട്ടിയിൽ സ്കൂൾ വാഹനങ്ങളുടെ പരിശോധന തുടങ്ങി
1563374
Thursday, May 29, 2025 7:46 AM IST
ഇരിട്ടി: സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോർ വാഹനവകുപ്പ് സ്കൂൾ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു. നരയംന്പാറ സ്കൂൾ ഗ്രൗണ്ടിൽ ഓപ്പറേഷൻ സുരക്ഷിത 2025 വിദ്യാരംഭം എന്ന പേരിൽ ഇരിട്ടി സബ് ആർടിഒ ഓഫീസ് പരിധിക്കു കീഴിൽ വരുന്ന സ്കൂളുകളുടെ പരിശോധനയാണ് ആരംഭിച്ചത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. രാജീവൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽകുമാർ, ഡി.കെ. ഷീജി, ടി.എ. സുമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവർമാർക്കും വാഹനത്തിലെ സഹായികൾക്കും ബോധവത്കരണ ക്ലാസും നൽകുന്നുണ്ട്. 31 വരെ പരിശോധന തുടരും. തിരക്ക് കുറക്കാൻ ഒരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങളാണ് പരിശോധിക്കുന്നത്.
ഇന്നലെ രജിസ്ട്രേഷൻ നന്പർ ഒന്നു മുതൽ 5000 വരെയുള്ള വാഹനങ്ങൾ പരിശോധിച്ചു. 31ന് 5001 മുതല്‍ 9999 വരെയുള്ള വാഹനങ്ങള്പരിശോധിക്കും. പരിശോധനക്ക് നടത്തി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ ജൂണ്‍ രണ്ടു മുതല്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അധ്യയനവർഷം ആരംഭിച്ച ശേഷവും നിരത്തുകളിൽ ശക്തമായ വാഹന പരിശോധന തുടരുമെന്ന് ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ. രാജീവൻ പറഞ്ഞു.