കൊമേഴ്സ് പ്രഫഷണൽ കോച്ചിംഗ് സ്കോളർഷിപ്പ്
1563444
Friday, May 30, 2025 1:34 AM IST
കണ്ണൂർ: ജെസിഐ സോൺ-19 വിദ്യാർഥികൾക്കായി 50 ലക്ഷം രൂപയുടെ കൊമേഴ്സ് പ്രഫഷണൽ കോച്ചിംഗ് സ്കോളർഷിപ്പ് എക്സാം സംഘടിപ്പിക്കുന്നു. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെയും മാഹിയിലെയും പ്ലസ്ടു, ഡിഗ്രി പഠനം ഈ വർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്കാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ലഭ്യമാകുന്ന കോഴ്സുകൾ: സിഎ (CA), സിഎംഎ (CMA - IND/US), എസിസിഎ (ACCA), സിഎസ് (CS). എക്സാം മാർക്ക് അടിസ്ഥാനത്തിൽ ഈ കോഴ്സുകളിൽ ട്യൂഷൻ ഫീസ് 100 ശതമാനംവരെ സ്കോളർഷിപ്പ് നേടാം.
പരീക്ഷയെഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും ഏത് കോഴ്സിലായാലും 15 ശതമാനം ട്യൂഷൻ ഫീസ് ഇളവ് ലഭിക്കും. പ്രധാന പരീക്ഷാ കേന്ദ്രങ്ങൾ: സോൺ-19 ൽ 10 പരീക്ഷാ സെന്ററുകൾ ഒരുക്കിയിട്ടുണ്ട്. ഇരിട്ടി, മട്ടന്നൂർ, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മാനന്തവാടി, കൽപ്പറ്റ, ചെറുപുഴ. പരീക്ഷയിൽ ആദ്യ മൂന്നുസ്ഥാനം നേടുന്നവർക്കും സെന്ററുകളിൽ ഒന്നാമത് എത്തുന്നുവർക്കും കാഷ് അവാർഡ് നല്കും. ജൂൺ അഞ്ചിന് രാവിലെ പത്തിനാണ് കണ്ണൂരിലെ പരീക്ഷ. രജിസ്ട്രേഷൻ: ഗൂഗിൾ ഫോം ലിങ്ക് മുഖേന https://forms.gle/deWKw3dB7YMU93oy6, ഫോൺ: 7558999500, 9605777500. അവസാന തീയതി ജൂൺ 03.