ദുരന്ത നിവാരണ സേന യോഗം ചേർന്നു
1563368
Thursday, May 29, 2025 7:46 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭയിൽ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള തയാറെടുപ്പിനായി ദുരന്തനിവാരണ സേനയുടെ അടിയന്തരയോഗം ചേർന്നു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ. ശിവദാസൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ചന്ദ്രാംഗദൻ, ചെയർപേഴ്സൺമാരായ ജോസഫിന, വി. പി. നസീമ, കൗൺസിലർ കെ. വി. ഗീത, ക്ലീൻസിറ്റി മാനേജർ പി. മോഹനൻ എന്നിവർ പ്രസംഗിച്ചു. റവന്യു, അഗ്നിരക്ഷാസേനാ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ക്ലാസുകൾ നയിച്ചു.