പൈ​സ​ക്ക​രി: ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വ​ണ്ണാ​യി​ക്ക​ട​വ് പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ വെ​ള്ളം ക​യ​റി ഒ​ഴു​കി​യ​പ്പോ​ൾ പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തേ​യും റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ​മ​ര​ക്ക​മ്പു​ക​ളും മാ​ലി​ന്യ​ങ്ങ​ളും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന റോ​ഡും ​വ​ണ്ണാ​യി​ക്ക​ട​വ് സോ​ൺ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ്  വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നന്നാക്കി. ​

സോ​ൺ കോ -​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. സെ​ബാ​സ്റ്റ്യ​ൻ, സാ​ബു വ​ള്ളോ​പ്പ​ള്ളി​ൽ, ബെ​ന്നി പൂ​വ​ന്നി​ക്കു​ന്നേ​ൽ, ഡെ​ന്നീ​സ് ഓ​ലി​യ്ക്ക​ൽ, ജോ​സ് ശൗ​ര്യാം​തൊ​ട്ടി, ബേ​ബി പു​ളി​യ്ക്ക​ൽ, റോ​ബി​ൻ മു​ട്ട​ത്തു​കാ​ട്ടി​ൽ, വി​ൽ​സ​ൺ ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​യ ഈ ​പാ​ല​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നാ​യി എം​പി, എം​എ​ൽ​എ, ഗ​താ​ഗ​ത മ​ന്ത്രി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ചു.