വിജയോത്സവം സംഘടിപ്പിച്ചു
1565134
Thursday, June 5, 2025 7:50 AM IST
ഇരിട്ടി: ഹയർസെക്കൻഡറി തലത്തിൽ തലശേരി കോർപറേറ്റ് സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുന്നോത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം നടത്തി. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. മുൻ കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപാടവിൽ മുഖ്യാതിഥിയായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ പി.കെ. ബാബു പഞ്ചായത്ത് അംഗങ്ങളായ മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ് ,പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, മുൻ പ്രിൻസിപ്പൽ തോമസ് തോമസ്, സ്കൂൾ ചെയർമാൻ എം. സകൽ , ജോളി, അനുഗ്രഹ, മേരി സന്തോഷ്, ബിന്ദു തോമസ് എന്നിവർ പ്രസംഗിച്ചു. ഹയർസെക്കൻഡറിൽ 98.32 ശതമാനം വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. 119 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 117 പേരും വിജയിച്ചു. സ്കൂൾ സയൻസിൽ നാലാം വർഷവും 100% കരസ്ഥമാക്കി. 17കുട്ടികൾക്ക് ഫുൾ എ പ്ലസും രണ്ടു കുട്ടികൾക്ക് അഞ്ച് എ പ്ലസും ലഭിച്ചു.