ചെങ്ങളായി-ചുഴലി റോഡിലെ ഗർത്തം: അടിയന്തര നടപടി സ്വീകരിക്കണം
1565440
Saturday, June 7, 2025 1:36 AM IST
ചെങ്ങളായി: ചെങ്ങളായി-ചുഴലി റോഡിൽ രൂപപ്പെട്ട വലിയ ഗർത്തം സംബന്ധിച്ച് വിശദമായ പഠനം നടത്തി അടിയന്തര പരിഹാര മാർഗങ്ങൾ സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യ പ്പെട്ടു. റോഡിലെ ഗർത്തം സോയിൽ പൈപ്പിംഗ് എന്ന ജിയോളജിക്കൽ പ്രതിഭാസം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ചീഫ് എൻജിനിയർ കെ.ജി. സന്ദീപും സംഘവും സ്ഥലം സന്ദർശിച്ചിരുന്നു. ഏകദേശം നാലു മീറ്ററോളം ആഴമുള്ള ഗർത്തമാണ് ഇവിടെയുണ്ടായിരിക്കുന്നത്. അപകടഭീഷണിയേറിയ ഈ അവസ്ഥയിൽ, ദുരന്ത നിവാരണ ഫണ്ടിന്റെ സഹായം ഉപയോഗിച്ച് അടിയന്തരമായി ഗർത്തം നികത്തി വാഹന ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ നടപടികൾ ആരംഭിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ടി.സി. പ്രിയ, ജോഷി കണ്ടത്തിൽ, പി. ബാലകൃഷ്ണൻ, പി. രാജ്കുമാർ, ആന്റണി കണ്ണാടിപ്പാറ, എസ്. പി. മുഹമ്മദ് എന്നിവർ എംഎൽഎയുടെ ഒപ്പമുണ്ടായിരുന്നു.