നുച്യാട് ഗവ. യുപി സ്കൂളിൽ ഐ ലാബ് ഉദ്ഘാടനം ചെയ്തു
1565437
Saturday, June 7, 2025 1:36 AM IST
പയ്യാവൂർ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ സമഗ്രശിക്ഷാ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നുച്യാട് ഗവ. യുപി സ്കൂളിൽ തയാറാക്കിയ ഐ ലാബും ക്രിയേറ്റീവ് കോർണറും ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.
മുഖ്യാധ്യാപിക ബി. റഹ്മത്തുന്നീസ, ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണിക്കൃഷ്ണൻ, എസ്എംസി ചെയർമാൻ അസീസ് നന്ദാനിശേരി, മദർ പിടിഎ പ്രസിഡന്റ് എം.പി. ആബിദ, സ്കൂൾ സീനിയർ അസിസ്റ്റന്റ് ടി.എം. ബീന, വി.പി. ആബിദ, സിആർസി കോ- ഓർഡിനേറ്റർ ടി.പി. അനുഷിമ എന്നിവർ പ്രസംഗിച്ചു. എൽഎസ്എസ്, യുഎസ്എസ് വിജയികളെയും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും അനുമോദിച്ചു. ക്രിയേറ്റീവ് കോർണർ ഏകദിന ശില്പശാലയ്ക്ക് പി. ഷിബിന, ഇ.എ.അഞ്ജലി എന്നിവർ നേതൃത്വം നൽകി.