കോഴി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടുമറിഞ്ഞു
1565434
Saturday, June 7, 2025 1:36 AM IST
പുന്നാട്: മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ പുന്നാട് കോഴി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കൂട്ടുപുഴ സ്വദേശി സജേഷിനാണ് പരിക്കേറ്റത്. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നിസാര പരിക്കേറ്റ സജേഷ് ആശുപത്രിയിൽ ചികിത്സ തേടി.
പുന്നാട് കുന്നിറക്കത്തിൽ ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. മൈസൂരുവിൽ നിന്നും വലിയന്നൂരിലേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞത്.
വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷിച്ചത്.