ലോറിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ഗുരുതരം
1565433
Saturday, June 7, 2025 1:36 AM IST
മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ചാവശേരി ഇരുപത്തിയൊന്നാം മൈലിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഉളിയിൽ ദാറുൽ ഹുദായ
കോളേജ് വിദ്യാർഥിയും കിളിയന്തറ സ്വദേശിയുമായ മുഹമ്മദ് അഫ്സലിനാണ് പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചു വീണ അഫ്സലിന് തലയ്ക്കാണ് പരിക്ക്. അഫ്സലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഉളിയിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന അഫ്സൽ സഞ്ചരിച്ച സ്കൂട്ടറും മട്ടന്നൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഭാരത് ബെൻസ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.