വിലവര്‍ധനയ്ക്കെതിരേ ധര്‍ണ
1396679
Friday, March 1, 2024 7:16 AM IST
മാടപ്പള്ളി: പാവപ്പെട്ട കുടുംബങ്ങളെ ബാധിക്കുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാമ്മൂട് സപ്ലൈകോ ഔട്ട്ലെറ്റിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു.
സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിതീഷ് തോമസ് കൊച്ചേരി അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി.
ബാബു കുരീത്ര, ഡെന്നീസ് ജോസഫ്, ബിബിന്‍ കടന്തോട്, സജാദ് എം.എ., ജോര്‍ജ്കുട്ടി കൊഴുപ്പക്കളം, ജോസ് ജെ. കൊല്ലംപറമ്പില്‍, ജസ്റ്റിന് പോള്‍ പാറുകണ്ണില്‍, ടോണി കുട്ടംപേരൂര്‍, സെലീനാമ്മ തോമസ്, റിസ്വാന് നൗഷാദ്, സന്ദീപ് എസ്., റൗഫ് റഹിം, ആന്റോ ആന്റണി, സിനോയ് മാത്യു, നിതിന്‍ കൊച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.