അരുവിത്തുറ കോളജിൽ ദേശീയ ശാസ്ത്രദിനാഘോഷം
1396714
Friday, March 1, 2024 11:19 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ദേശീയ ശാസ്ത്രദിനാഘോഷങ്ങൾ നടത്തി. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാമ്പിൾ ജോർജ്, ജയിൻ മരിയ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്തുത്യർഹനേട്ടങ്ങൾ കൈവരിച്ച കോളജിലെ പൂർവ വിദ്യാർഥികളായ ഡോ. കെവിൻ ജോർജ്, ഡോ. ബോണി കെ. ജോൺ, ഡോ. നിഹിത ലിൻസൺ തുടങ്ങിയവരെ ആദരിച്ചു.